കൽപറ്റ: ഗുണ്ടാ സംഘങ്ങളുടെ വിവാഹ പാർട്ടി നടന്ന പടിഞ്ഞാറത്തറയിലെ സിൽവർ വുഡ്സ് റിസോർട്ടിനെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിനാണ് കേസെടുത്തത്. പാർട്ടിയിൽ 200 ഒാളം ആളുകൾ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് റിസോർട്ടിൽ റെയ്ഡ് നടത്തി 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാനി മനോജടക്കമുള്ളവരാണ് പിടിയിലായിരുന്നത്. റെയ്ഡിൽ എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും പിടിച്ചെടുത്തിരുന്നു. ഗോവയിലെ ഗുണ്ടാ നേതാവായ കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷിക ആഘോഷമാണ് റിസോർട്ടിൽ നടന്നിരുന്നത്.
ലഹരിപ്പാർട്ടി നടക്കുന്നത് അറിയില്ലെന്നായിരുന്നു റിസോർട്ട് ഉടമ നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. റെയ്ഡിൽ 16 പേരെ അറസ്റ്റ് ചെയ്തപ്പോഴും റിസോർട്ട് അധികൃതർക്കെതിരെ കേസെടുത്തിരുന്നില്ല. എന്നാൽ, 200 ഒാളം ആളുകൾ പങ്കെടുത്ത പാർട്ടി നടത്തിയതിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ഇപ്പോൾ കേസെടുത്തിരുക്കുന്നത്.
ചൊവ്വാഴ്ച രാവിലെ കൽപ്പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പൊലീസ് പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.