ജി​ഗീ​ഷ് 

വയോധികയെ കബളിപ്പിച്ച് സ്ഥലവും വീടും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

പറവൂർ: പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച് 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷിനെയാണ് (38) മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73കാരിയുടെ ഭർത്താവിന്‍റെ പേരിലുള്ള വീടും പുരയിടവുമാണ് 86 ലക്ഷത്തിന് വാങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം മാത്രം നൽകി ആധാരം ചെയ്ത് തട്ടിയെടുത്തത്. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തിനിടയിൽ ഏതാനും മാസം മുമ്പ് സാവിത്രി മരണപ്പെട്ടിരുന്നു.

സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുണ്ട്. സുപ്രീംകോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയതിനും കേസുണ്ട്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Case of acquiring money and land Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.