തൃപ്പൂണിത്തുറ: യുവാവിനെ മര്‍ദിച്ച് റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. നിരവധി വധശ്രമക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂര്‍ പെയിന്തറ കോളനിയില്‍ പെരുനിലത്ത് വീട്ടില്‍ മണിക്കുട്ടനെയാണ് (ശരണന്‍-31) പെയിന്തറ കോളനിക്കു സമീപത്തുനിന്നും ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി.ഗോപകുമാറും സംഘവും പിടികൂടിയത്. ഈ കേസിലെ മറ്റു മൂന്നു പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
പ്രതി, തന്റെ മുന്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ മാസം പ്രതിയുടെ മുന്‍ സുഹൃത്തായ ചെങ്ങമനാട് വലിയവളപ്പില്‍ വീട്ടില്‍ ധനേഷ് എന്നയാളെ ഉമേഷിന്റെയും മറ്റു പ്രതികളുടെയും സാന്നിധ്യത്തില്‍ ഫോണില്‍ വിളിച്ചു വരുത്തി നാലു പേരടങ്ങുന്ന സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ പരിക്കുപറ്റി രക്തം വാര്‍ന്ന് ഓടിയ ധനേഷിനെ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് പിന്തുടരുകയും ഗുഡ്‌സ് റെയില്‍ ട്രാക്കില്‍ വെച്ച് മര്‍ദിച്ചതിനെ തുടര്‍ന്ന് വാരിയെല്ല് ഒടിയുകയും തലക്ക് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം മുങ്ങിയെന്നാണ് കേസ്. ഒളിവിലായിരുന്ന മറ്റു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.തൃപ്പൂണിത്തുറ നടമേപ്പള്ളിക്ക് സമീപം പ്രതി ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.