മു​ഹ​മ്മ​ദ് ഷ​രീ​ഫ്

ഗർഭിണിയെയും ഏഴുവയസ്സുകാരനെയും കൊന്ന കേസ്​: പ്രതി കുറ്റക്കാരൻ, ശി​ക്ഷ ഇ​ന്ന്

മ​ഞ്ചേ​രി: കാ​ടാ​മ്പു​ഴ​യി​ൽ പൂ​ര്‍ണ​ഗ​ര്‍ഭി​ണി​യെ​യും ഏ​ഴു​വ​യ​സ്സു​ള്ള മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വെ​ട്ടി​ച്ചി​റ പു​ന്ന​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫി​നു​ള്ള (42) ശി​ക്ഷ മ​ഞ്ചേ​രി ര​ണ്ടാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​ണി വ​ർ​ഗീ​സ് ബു​ധ​നാ​ഴ്ച വി​ധി​ക്കും. കാ​ടാ​മ്പു​ഴ പ​ല്ലി​ക്ക​ണ്ടം മ​ര​ക്കാ​റി​െൻറ മ​ക​ൾ വ​ലി​യ​പീ​ടി​യേ​ക്ക​ല്‍ വീ​ട്ടി​ൽ ഉ​മ്മു​സ​ല്‍മ (26), ഏ​ക മ​ക​ന്‍ മു​ഹ​മ്മ​ദ് ദി​ല്‍ഷാ​ദ് (ഏ​ഴ്) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2017 മേ​യ് 22നാ​യി​രു​ന്നു കൊ​ല​പാ​തം. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഉ​മ്മു​സ​ൽ​മ കൊ​ല​പാ​ത​ക​ത്തി​നി​ടെ പ്ര​സ​വി​ക്കു​ക​യും ശു​ശ്രൂ​ഷ കി​ട്ടാ​തെ ന​വ​ജാ​ത ശി​ശു മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട​പ്പു​മു​റി​യി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ പ്ര​തി വീ​ടു​പ​ണി​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ഭ​ര്‍ത്താ​വു​മാ​യി പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​യി​രു​ന്ന ഉ​മ്മു​സ​ല്‍മ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. ഉ​മ്മു​സ​ല്‍മ ഗ​ര്‍ഭി​ണി​യാ​വു​ക​യും ശ​രീ​ഫി​നൊ​പ്പം താ​മ​സി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള ശ​രീ​ഫ് ഉ​മ്മു​സ​ല്‍മ​യെ​യും ദി​ല്‍ഷാ​ദി​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​മ്മു​സ​ല്‍മ​യു​ടെ ഫോ​ണ്‍കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ശ​രീ​ഫ്​ പി​ടി​യി​ലാ​യ​ത്. സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​തെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​വാ​സു പ​റ​ഞ്ഞു. 

Tags:    
News Summary - Case of killing pregnant woman and seven-year-old: Defendant sentenced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.