പൊള്ളാച്ചി: വീട്ടമ്മയുടെ മാല കവർന്ന മൂന്നു മലയാളികളെ പഴനി പൊലീസ് പിടികൂടി. പുതുനഗരം സ്വദേശി ഈശല വട്ടാരം അൻസിൽ (19), കൊടുവായൂർ മാനാങ്കൊളുമ്പ് സ്വദേശികളായ, അജീസ് (21), സാജിദ് (25) എന്നിവരെയാണ് പഴനി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊള്ളാച്ചി-പഴനി പ്രധാന റോഡിൽ ആക്കളയമ്പത്തൂരിൽ നമ്പർപ്ലേറ്റില്ലാത്ത കാറിൽ എത്തിയ മൂന്നുപേർ വീട്ടമ്മയുടെ മാല കവരുകയായിരുന്നു.
ഇവർ ശബ്ദമുണ്ടാക്കിയതോടെ പരിസരത്തുള്ളവർ എത്തി വാഹനത്തെ ബൈക്കിൽ പിന്തുടരുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പഴനി-ധാരാപുരം റോഡിൽ മേൽക്കരപ്പട്ടിയിൽ ഡിവൈഎസ്.പി. സത്യരാജിെൻറ നേതൃത്വത്തിൽ സംഘം പ്രതികളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.