മാ​ള​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ

സു​ബ്ര​ഹ്മ​ണ്യ​ൻ 

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ള: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മാ​ള പ​ള്ളി​പ്പു​റം താ​ണി​കാ​ട് ചെ​ന്തു​രു​ത്തി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് (58) എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മാ​ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള 'ഓ​പ​റേ​ഷ​ൻ സ്റ്റു​ഡ​ന്‍റി'​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി.​വി. ബെ​ന്നി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ഒ.​ബി. ശോ​ബി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Catch tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.