കോതമംഗലം: ടൗൺ കോട്ടപ്പടി ഭാഗങ്ങളിൽനിന്ന് വിത്യസ്ത കേസുകളിലായി അസം, പശ്ചിമബംഗാൾ സ്വദേശികൾ ബ്രൗൺഷുഗറും കഞ്ചാവുമായി പിടിയിൽ. കോതമംഗലം ആൻ തിയറ്റർ ജങ്ഷന് സമീപത്തുനിന്നാണ് 10 ഗ്രാം ബ്രൗൺഷുഗറുമായി അസം നാഗൂർ, പശ്ചിമ ചിലങ്കാനി സ്വദേശി ഐനുൽ ഹുസൈൻ (24) പിടിയിലായത്.
നാലുവർഷമായി കേരളത്തിൽ താമസിക്കുന്ന ഇയാൾ ഒരുവർഷമായി മറ്റു ജോലിക്കൊന്നും പോകാതെ മയക്കുമരുന്ന് കച്ചവടം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. കോട്ടപ്പടി ഭാഗത്തുനിന്ന് നാലുകിലോ കഞ്ചാവുമായാണ് പശ്ചിമബംഗാൾ മുർഷിദബാദ് മധുബോന സ്വദേശി റോയേജ് അലി (38) പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രവന്റിവ് ഓഫിസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. ഉമ്മർ, എം.എം. നന്ദു, ബേസിൽ കെ.തോമസ്, പി.ടി. രാഹുൽ, ഡ്രൈവർ ബിജുപോൾ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.