ലഖ്നോ: ഉത്തർപ്രേദശ് ബുലന്ദേശ്വറിൽ രാത്രിയിൽ സ്ത്രീയെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. രണ്ടുപേർ സ്ത്രീയെ ഓടിക്കുന്നതും പിടികൂടി വലിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങൾ.
വിഡിയോ വൈറലായതോടെ പൊലീസ് സ്ത്രീയെ കണ്ടെത്തുകയും കേസ് രജിസ്റ്റർ െചയ്യുകയും ചെയ്തു. ജഹാൻഗിറബാദിലെ ഖലോർ സ്വദേശിയാണ് യുവതി. ആക്രമിച്ച മൂന്നുപേരുടെ പേരുകൾ യുവതി വെളിപ്പെടുത്തുകയും ചെയ്തു.
ഖുർജ നഗറിലെ ബന്ധുവിന്‍റെ വീട്ടിെലത്തിയതായിരുന്നു യുവതി. അവിടെവെച്ച് ബന്ധു ഉപദ്രവിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയോടി. എന്നാൽ, ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേർ തന്നെ പിടികൂടുകയും ഉപദ്രവിക്കുകയുമായിരുന്നു -യുവതിയുടെ പരാതിയിൽ പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ നവംബർ 24ന് രാത്രി 10.59നാണ് സംഭവം. ഇരുട്ടിലൂടെ സ്ത്രീ ഒാടുന്നതും പ്രദേശത്തെ ഒരു വാതിലിൽ മുട്ടുന്നതും കാണാം. യുവതിയുടെ പിന്നാലെ രണ്ടുപേർ വരികയും യുവതിയെ വലിച്ചുകൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്.
പ്രതികൾ തന്നെ ഉപദ്രവിക്കുകയും ബുലന്ദേശ്വറിലെ സ്കൂളിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ വരും വരായ്കകൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.