സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു

സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു

കായംകുളം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ സ്വർണ മാല സ്കൂട്ടറിലെത്തിയ യുവാവ് കവർന്നു. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ പുതുപ്പള്ളി, പ്രയാർ വടക്ക്, പുത്തൻമണ്ണേൽ രവീന്ദ്രൻ്റെ ഭാര്യ വനജയുടെ (56) ഒമ്പത് ഗ്രാം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്.

ബുധനാഴ്ച രാവിലെ ഏഴിന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് സംഭവം. സ്കൂട്ടറിൽ മഴ കോട്ട് ധരിച്ചെത്തിയ യുവാവ് കൃത്യത്തിന് ശേഷം ക‌ടന്നു കളഞ്ഞു. കായംകുളം പൊലീസ്​ കേസെടുത്തു.

Tags:    
News Summary - chain snaching case in kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.