ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നേര്യമംഗലം പിറക്കുന്നം തലക്കോട് ഭാഗം മറ്റത്തിൽവീട്ടിൽ ജോബിൻ (25)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോതമംഗലം, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
2018ൽ കോതമംഗലത്ത് ബിനു ചാക്കോയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇയാളെ ഏഴുവർഷം ശിക്ഷിച്ചിരുന്നു. തുടർന്ന് അപ്പീലിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ തങ്കളത്ത് വച്ച് അനന്തു എന്നയാളെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 63 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 36 പേരെ നാട് കടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.