ആലപ്പുഴ: മകനെ മർദിക്കുന്നത് തടയാൻചെന്ന പിതാവിന്റെ കാലിൽ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ പുത്തൻപറമ്പ് വീട്ടിൽ അഭിലാഷ് (കൃഷ്ണകുമാർ 40) ആണ് അറസ്റ്റിലായത്. അയൽവാസിയും ബന്ധുവുമായ കൈതവന വാർഡ് പുത്തൻ പറമ്പ് വീട്ടിൽ പ്രസാദിനാണ് (67) പരിക്കേറ്റത്.
ചൊവ്വാഴ്ച പുലർച്ച 4.30നായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി 10ന് പ്രസാദിന്റെ മകൻ പ്രശാന്തും ബന്ധുവായ അഭിലാഷും ഒരുമിച്ച് മദ്യപിച്ച ശേഷം ഉണ്ടായ വാക്കുതർക്കത്തിനിടെ അഭിലാഷ് പിടിച്ച് തള്ളിയതോടെ പ്രശാന്ത് കാനയിൽ വീണു. ഇതുകണ്ടുവന്ന പ്രസാദ് മകനെ വീട്ടിലാക്കിയശേഷം പൊലീസിൽ അറിയിച്ചു. പൊലീസെത്തി ഇരുകൂട്ടരോടും രാവിലെ സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചു. ഇതേ തുടർന്നള്ള വൈരാഗ്യത്താൽ പുലർച്ചെ 4.30ന് പ്രസാദ് റോഡിൽ നിൽക്കുമ്പോൾ അഭിലാഷ് കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രസാദിന്റെ ഇടതു കാലിന്റെ മുട്ടിന് താഴെ അസ്ഥിക്ക് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.