മംഗളൂരു: മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വയോധികനായ വ്യാപാരിയെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ താലൂക്കിൽ ബലെ പുനി ഗ്രാമത്തിലെ അടക്ക വ്യാപാരി മുണ്ടൻഗർകട്ടെ സ്വദേശി എ. അബ്ദുല്ലയാണ് (70) അറസ്റ്റിലായത്. അടക്ക വ്യാപാര കടക്കരികിൽ കളിക്കുകയായിരുന്ന കുട്ടിയെ അബ്ദുല്ല ഉപദ്രവിച്ചതായി മാതാവാണ് പരാതി നൽകിയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.