ചാവശ്ശേരി സംഘര്‍ഷം: അഞ്ചുപേർ അറസ്റ്റിൽ

മട്ടന്നൂര്‍: ചാവശ്ശേരിയില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. ഒമ്പതു കേസുകളാണ് സംഘര്‍ഷവുമായി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ചാവശ്ശേരിയിലെ സഹദ്, അജ്മല്‍, വെളിയമ്പ്രയിലെ സാജിര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സി.പി. മഹേഷ്, ബൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചു പേരും നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. ഈ മേഖലയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം'

ഇരിട്ടി: വികസനവും പുരോഗതിയും തടസ്സപ്പെടുത്തുന്ന രീതിയിൽ നാട്ടിൽ അക്രമവും വിദ്വേഷവും വളർത്തുന്ന സംഘടനകളെ സമൂഹവും നാട്ടുകാരും ഒറ്റപ്പെടുത്തണമെന്ന് ഇരിട്ടി നഗരസഭ യു.ഡി.എഫ് കൗൺസിലർമാരുടെ യോഗം ആവശ്യപ്പെട്ടു. ചാവശ്ശേരിയിൽ ഏറെക്കാലമായി നടക്കുന്ന ബോംബ് രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുകയാണ്.

നിയമപാലകരുടെ നിസ്സംഗത പ്രതിഷേധാർഹമാണ്. ചാവശ്ശേരി പ്രദേശത്തെ അനിഷ്ട സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൗൺസിലർമാരായ പി.കെ. ബൽക്കീസ്, വി. ശശി, വി.പി. അബ്ദുൽറഷീദ്, സമീർ പുന്നാട്, പി. ബഷീർ, കോമ്പിൽ അബ്ദുൽഖാദർ, ടി.കെ. ഷരീഫ, എൻ.കെ. ഇന്ദുമതി, എം.കെ. നജ്മുന്നിസ, എൻ.കെ. ശാന്തിനി സംസാരിച്ചു.

Tags:    
News Summary - Chavassery conflict Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.