മുംബൈ: 1999ൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം കൊല്ലപ്പെട്ട കേസിൽ നിന്നും അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഒഴിവാക്കി. 99ൽ സെപ്റ്റംബർ രണ്ടിന് അന്തേരിയിൽ വെച്ചാണ് ദാവൂദ് സംഘാംഗം അനിൽ ശർമയെ ഛോട്ടാ രാജന്റെ സംഘം വെടിവെച്ചുകൊന്നത്.
92 സെപ്റ്റംബർ മുംബൈയിലെ ജെജെ ആശുപത്രിയിൽ എതിർ സംഘത്തെ വെടിവെച്ചുകൊന്ന സംഘത്തിൽ അനിർ ശർമയും ഉണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഛോട്ടാ രാജൻ നിലവിൽ തിഹാർ ജയിലിലാണ്. 71 കേസുകളാണ് രാജനെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ 46 കേസുകൾ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കി. മാധ്യമപ്രവർത്തകൻ ജെ ഡേ വധക്കേസ് ഉൾപ്പെടെ നാല് കേസുകളിലാണ് ഛോട്ടാ രാജന്റെ ഗുണ്ടാസംഘം ശിക്ഷിക്കപ്പെട്ടത്.
ദാവൂദിന്റെ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ 1991ൽ ജെജെ ഹോസ്പിറ്റലിൽ വെടിവെപ്പിൽ സംഘത്തിലെ അംഗമായാണ് അനിൽ ശർമ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.