വടകര: നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാഹി ബൈപാസ് റോഡിലുണ്ടായ സംഘർഷത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
ബൈപാസിൽ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് നിർമാണ കമ്പനിയുടെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരുമായുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ അഴിയൂർ തച്ചിലേരി സമനീഷ്, സഹോദരൻ ജിഷ്ണു, അഭിലാഷ് എന്നിവർ തലശ്ശേരി ഇന്ദിര ഗാന്ധി കോഓപറേറ്റിവ് ആശുപത്രിയിലും ധീരജ്, കെ.ഒ ഹൗസിൽ ധീരജ്, ഒളവിലം താരകത്ത് സാംജിത്ത് എന്നിവർ തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിലും ചികിത്സതേടി. ഇരുവിഭാഗത്തിന്റെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.