ന്യൂഡൽഹി: ഡൽഹിയിൽ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികൾ ചേർന്ന് കുത്തിക്കൊന്നു. ബുരാരി സ്വദേശിയായ ദിപാൻശുവാണ് മരിച്ചത്. ആദർശ് നഗരിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ദിപാൻശുവും സഹപാഠികളും തമ്മിൽ സ്കൂളിൽ വെച്ച് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രകോപിതരായ സഹപാഠികൾ വീട്ടിലേക്ക് പോവുന്നതിനിടെ ദിപാൻശുവിനെ കുത്തിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറ്റക്കാരായ അഞ്ച് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.