ഗുരുഗ്രാമിൽ പിതാവും സഹോദരനും ചേർന്ന് 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

ഗുരുഗ്രാം: ഗുരുഗ്രാമിൽ 17 വയസുകാരിയെ പിതാവും സഹോദരനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 11-ാം ക്ലാസുകാരിയായ പെൺകുട്ടി തന്‍റെ സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപകരോടും പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പിതാവിനും സഹോദരനുമെതിരെ കേസെടുത്തു.

പിതാവും സഹോദരനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

നാല് മണിക്കൂറോളം പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Class 11 Student Accuses Father, Brother Of Sexual Assault In Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.