representative image

പ്ലസ്​ വൺ വിദ്യാർഥിനി​യെ പ്ലസ്​ടു വിദ്യാർഥി കഴുത്തിന്​ കുത്തി മുറിവേൽപിച്ചു

ജയ്​പൂർ: സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ പ്ലസ്​ വൺ വിദ്യാർഥിനിയുടെ കഴുത്തിന്​ പ്ലസ്​ടു വിദ്യാർഥി കുത്തിപ്പരിക്കേൽപിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ സ്​കൂളിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേളക്കിടെയാണ്​ സംഭവം.

തൊണ്ടയിൽ മുറിവേറ്റ പെൺകുട്ടിക്ക്​ 20 തുന്നലുകൾ വേണ്ടിവന്നു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്​ഥയിലാണ്​ പെൺകുട്ടിയെന്ന്​ ബംഗദ് ആശുപത്രിയിലെ ഡോക്ടർ മാധ്യമങ്ങളോട്​ പറഞ്ഞു. ആശുപത്രിയിൽ തുടരുന്ന കുട്ടിക്ക്​ നിലവിൽ ഗ്ലൂക്കോസ്​ നൽകുകയാണ് ചെയ്യുന്നത്​.

പെൺകുട്ടിയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മർവാർ ജങ്​ഷനിലെ ബിതോര കരൺ ഗ്രാമത്തിലെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. സൗഹൃദബന്ധം സ്​ഥാപിക്കാൻ പെൺകുട്ടിയെ പ്രതി നിർബന്ധിച്ചിരുന്നുവത്രെ. ചൊവ്വാഴ്ചയും തന്‍റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ്​ കുത്തിമുറിവേൽപിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

മുറിവേറ്റ്​ ചോരവാർന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സ്‌കൂൾ അധ്യാപകർ ചേർന്നാണ്​​ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. നില ഗുരുതരമായതിനെ തുടർന്ന്​ പാലിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Class 12 Boy Slits Girl’s Throat in Rajasthan for Refusing His Friendship Offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.