എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവം: പൊലീസ് പ്രതിക്കൂട്ടിൽ, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ ചോമ്പാല പൊലീസ് പ്രതിക്കൂട്ടിൽ. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് 27-ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്. ഇതിനിടെ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കാനായി പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടി. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻകൂടിയാണ് കൗൺസലിങ് നടത്തുന്നത്. എന്നാൽ, ഇതിന് സമയമെടുത്തേക്കും.

കഴിഞ്ഞ ദിവസം കൗൺസലിങ് വഴി പെൺകുട്ടിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാൽ മെഴിയെടുക്കുന്നത് തുടരാൻ കഴിഞ്ഞില്ല. 12കാരിയുടെ സഹപാഠികൾ, അധ്യാപകർ തുടങ്ങിയവരുടെ മൊഴികളും പൊലീസ് എടുത്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്. ഇതിനിടെ, ചോമ്പാല പൊലീസ് സ്​റ്റേഷനിലെ ക്യാമറ തകരാറിലാണെന്ന് ആക്ഷേപവുമുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ മാതാവ് സ്കൂൾ അധികൃതർക്കെതിരേ വിദ്യാഭ്യാസമന്ത്രിക്കും മനുഷ്യാവകാശകമ്മിഷനും മറ്റും പരാതി നൽകി. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച വന്നെന്നാണ് മാതാവിന്റെ പരാതി. സംഭവം പുറത്തായതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ ലഹരി മാഫിയയുടെ കണ്ണിയിൽപ്പെട്ടിരിക്കുകയാണെന്ന വെളിപ്പെടുത്തൽ നാടിനെ മുഴുവൻ ആശങ്കയിലാഴ്ത്തുകയാണ്. 

Tags:    
News Summary - Class 8 student trapped by drugs mafia - case against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.