സഹകരണ ബാങ്ക് അഴിമതി: വിജിലൻസ് അന്വേഷണം തുടങ്ങി

പ​റ​വൂ​ർ: താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​നി​റ്റ്​ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വി​ജി​ല​ൻ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​ജി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബാ​ങ്കി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് പ​റ​വൂ​ർ സ​ഹ​ക​ര​ണ അ​സി.​ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ​ത്തി​യ സം​ഘം പ​രാ​തി സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി. ഫ​യ​ലു​ക​ളും വി​ശ​ദ റി​പ്പോ​ർ​ട്ടും ഒ​രാ​ഴ്ച​ക്ക​കം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ ബാ​ങ്ക് അം​ഗം എ​ൻ. മോ​ഹ​ന​ന്‍റെ മൊ​ഴി സം​ഘം രേ​ഖ​പ്പെ​ടു​ത്തി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. നി​ഥി​ൻ, ഇ.​പി. ശ​ശി​ധ​ര​ൻ, നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ് കെ.​എ. വി​ദ്യാ​ന​ന്ദ​ൻ, മു​ൻ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ, നി​ല​വി​ലെ സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യ​ശ്രീ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ അ​ട​ക്കം 23 പേ​ർ കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​ണ്. ആ​ദാ​യ നി​കു​തി ഇ​ട​പാ​ടി​ലെ ത​ട്ടി​പ്പ്, ബാ​ങ്ക് അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​രി വി​ത​ര​ണം ചെ​യ്ത​തി​ലെ വെ​ട്ടി​പ്പ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ ഭൂ​മി ഇ​ട​പാ​ടു​ക​ൾ അ​ട​ക്ക​മു​ള്ള പ​രാ​തി​ക​ളാ​ണ് മോ​ഹ​ന​ൻ വി​ജി​ല​ൻ​സി​നും സ​ഹ​ക​ര​ണ വ​കു​പ്പി​നും ന​ൽ​കി​യ​ത്. ഇ​തു​കൂ​ടാ​തെ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. റി​പ്പോ​ർ​ട്ട് ഉ​ട​ൻ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന​റി​യു​ന്നു. പാ​ർ​ട്ടി​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സി.​പി.​എം ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്ക​ണ​വെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​തി​ർ​ക​ക്ഷി​ക​ളി​ൽ നാ​ലു​പേ​ർ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

Tags:    
News Summary - Co-operative Bank Corruption Vigilance began an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.