അശ്ലീലദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതി: സംവിധായികയുടെ മുൻകൂർ ജാമ്യഹരജി തള്ളി

തിരുവനന്തപുരം: വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നൽകി അശ്ലീലദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായികയുടെ മുൻകൂർ ജാമ്യഹരജി തള്ളി. തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ശ്രീല പി. മണി എന്ന ലക്ഷ്‌മി ദീപ്‌തയുടെ ഹരജി തിരുവനന്തപുരം അഡീഷനൽ സെഷൻസ് (ഏഴ്‌) കോടതിയാണ്‌ തള്ളിയത്‌. ആര്യനന്ദ ക്രിയേഷൻസ്‌ നിർമിക്കുന്ന 'പാൽപായസം' എന്ന വെബ് സീരീസിൽ അഭിനയിക്കാനാണ്‌ ലക്ഷ്‌മി ദീപ്‌ത യുവതിയെ ക്ഷണിച്ചത്‌.

വെള്ളായണിയിലെ വാഴത്തോപ്പിൽവെച്ച്‌ കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രീകരണത്തിനിടെ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു. അഭിനയിക്കാൻ വിസമ്മതിച്ചതോടെ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന്‌ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പിന്നീട്‌ ഒരു ഫ്ലാറ്റിൽവെച്ചും അശ്ലീല ദൃശ്യങ്ങളിൽ നിർബന്ധിച്ച്‌ അഭിനയിപ്പിച്ചു. ഈ ദൃശ്യങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോം, ഇൻസ്റ്റാഗ്രാം, യുട്യൂബ്‌ തുടങ്ങിയ സമൂഹമാധ്യങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷൻ വാദങ്ങൾ കണക്കിലെടുത്ത അഡീഷനൽ സെഷൻസ്‌ ജഡ്‌ജി പ്രസൂൺ മോഹൻ സംവിധായകക്ക് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ്‌ കേസന്വേഷിച്ചത്‌.

ഇതേ സംവിധായികക്കും ഒ.ടി.ടി പ്ലാറ്റ്ഫോമിനുമെതിരെ വെങ്ങാനൂർ സ്വദേശിയായ യുവാവും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Complaint of shooting obscene scenes: Director's anticipatory bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.