മുണ്ടക്കയം: സപ്ലൈകോയുടെ മുണ്ടക്കയത്തെ പീപ്പിൾസ് ബസാർ ജീവനക്കാരെ മൂന്നംഗ സംഘം മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ ബസാറിലെ താൽക്കാലിക ജീവനക്കാരായ മുണ്ടക്കയം പുൽതകടിയേൽ പി.ജി.ലിന്റോ, പാലൂർക്കാവ് സ്വദേശി അജയ് ബാബു എന്നിവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പീപ്പിൾസ് ബസാർ അടച്ചശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പുലിക്കുന്ന് സ്വദേശി വിഷ്ണുവും മറ്റ് രണ്ടുപേരും കൂടി വാഹനം തടഞ്ഞു നിർത്തുകയും ലിന്റുവിനെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്കൂട്ടറിന്റെ താക്കോലും കൈയ്യിലുണ്ടായിരുന്ന ബാഗും സംഘം അപഹരിച്ചതായും ഇതിലുണ്ടായിരുന്ന എണ്ണയിരത്തോളം രൂപ നഷ്ടപ്പെട്ടതായും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.