അന്തർസംസ്ഥാന തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷം

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ അന്തർ സംസ്ഥാന തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷം. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പൂവത്തുമ്മൂട് കവലയിൽ മീൻ വാങ്ങാനെത്തിയ അന്തർ സംസ്ഥാന തൊഴിലാളികളും മീൻ വ്യാപാരികളും തമ്മിൽ മീനിന്‍റെ വിലയെച്ചൊല്ലി തർക്കത്തിലാവുകയായിരുന്നു. തുടർന്ന് കൂടുതൽ തൊഴിലാളികളെ ഇവർ വിളിച്ചുവരുത്തി.

മീൻ വ്യാപാരികൾക്കൊപ്പം സമീപത്തെ ഓട്ടോ തൊഴിലാളികൾ കൂടിയതോടെ ഇവർ പിൻവാങ്ങുകയും അരയിരത്തിലുള്ള താമസസ്ഥലത്ത് കയറി ഗേറ്റ് പൂട്ടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തഞ്ചോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ അവിടെ കയറാൻ തയാറാകാതെ തിരിച്ചുപോവുകയായിരുന്നു. തകരപ്പാട്ട ഉപയോഗിച്ച് നാലുവശവും മറച്ചാണ് ഇവരുടെ താമസസ്ഥലം. ആക്രിക്കച്ചവടം നടത്തുന്നവരാണ് തൊഴിലാളികൾ. ഇതുസംബന്ധിച്ച് നഗരസഭയിൽ പരാതി നൽകുമെന്ന് കൗൺസിലർ അറിയിച്ചു.

Tags:    
News Summary - Conflict between interstate workers and traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.