ഓച്ചിറ: കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിെനയും സുഹൃത്തിെനയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. ഓച്ചിറ മേമന ആരാമംവീട്ടിൽ ഗോശാല അതുൽ രാജ് (19) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബറിൽ നടന്ന ഓച്ചിറ കാളകെട്ട് ഉത്സവം കാണാൻ എത്തിയ കുലശേഖരപുരം കടത്തൂർ സ്വദേശിയായ സൂര്യ നാരായണന്റെ സുഹൃത്തായ അശ്വനിദേവ് കെട്ടുകാളയുടെ ഫോട്ടോ എടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും അശ്വനിദേവിനെ മർദിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യ നാരായണെനയും മറ്റൊരു സുഹൃത്തായ ജസ്റ്റിെനയും പത്തോളം േപരടങ്ങിയ സംഘം കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സൂര്യ നാരായണന്റെ തലക്ക് പരിക്കേൽക്കുകയും കൈ പൊട്ടുകയും ചെയ്തു. തുടർന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തി വന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. ഏഴാം പ്രതിയാണ്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, എ.എസ്.ഐ സുനിൽ, സി.പി.ഒ മാരായ ശ്രീകുമാർ, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.