പത്തനംതിട്ട: സീതത്തോട് സര്‍വിസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സഹകരണ നിയമം 65 പ്രകാരം സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ഉത്തരവ്. സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ നേതൃത്വത്തില്‍ ബാങ്ക് സഹകാരികളെ ഏകോപിപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഹൈകോടതിയെ സമീപിച്ചത്. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് സി.കെ. പുരുഷോത്തമന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് നഷ്ടമായ തുക ഭരണസമിതി അംഗങ്ങളില്‍നിന്ന് സഹകരണ നിയമം 68 പ്രകാരം ഈടാക്കാനും ഉത്തരവിട്ടതായി സി.കെ. പുരുഷോത്തമനും കിഫ ജില്ല ചെയര്മാന് ജോളി കാലായിലും വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം പ്രാദേശിക നേതാവായിരുന്ന സി.കെ. പുരുഷോത്തമന് 1997- 2001 കാലയളവില്‍ സീതത്തോട് ബാങ്ക് പ്രസിഡന്റായിരുന്നു. ഇക്കാലയളവില്‍ ബാങ്കിനെ മൂന്നാംക്ലാസ് പദവിയിലേക്ക് ഉയര്ത്തിക്കൊണ്ടുവന്നിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, 2008 എത്തിയപ്പോഴേക്കും ബാങ്കിന്റെ പദവി ആറാം ക്ലാസിലേക്ക് താഴ്ന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയും കെടുകാര്യസ്ഥതയും വെളിവായത്. ബാങ്കിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജോയന്റ് രജിസ്ട്രാര്‍ക്ക് 2018ല്‍ താന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.പി.എം തന്നെ പുറത്താക്കിയെന്നും പുരുഷോത്തമന് പറഞ്ഞു. സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കള്‍ ബാങ്കിനെ കൊള്ളയടിച്ചതായും മുന്‍ പ്രസിഡന്റ് പറഞ്ഞു. 824 കോടിയുടെ നിക്ഷേപവും 50 കോടി വായ്പയുമായി മലയോര മേഖലയില്‍ കര്‍ഷകരുടെ ആശ്രയമായി വളര്‍ന്നുവന്ന ബാങ്കാണ് തകര്‍ച്ചയുടെ വക്കിലെത്തിയതെന്നും കിഫ ചൂണ്ടിക്കാട്ടി. പ്യൂണ്‍, നൈറ്റ് വാച്ചര്‍ തസ്തികകളില്‍ നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഹരജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നതെന്നും നീതിയുക്തമായ അന്വേഷണത്തിലൂടെ തട്ടിപ്പുകള്‍ പുറത്തുവരുമെന്നും പുരുഷോത്തമനും ജോളി കാലായിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.