പാലാ: ഒരുവർഷമായി സ്വന്തം വീട്ടുപേരിൽ വ്യാജ ചാരായം നിർമിച്ച് വീട് കേന്ദ്രീകരിച്ച് വിൽപന നടത്തിവന്ന ദമ്പതികൾ എക്സൈസ് സംഘത്തിെൻറ പിടിയിൽ. കടപ്പാട്ടൂർ പഴയരിക്കാട്ട് സി.വി. ബാബു (52), ഭാര്യ രാജി (52) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ചാരായം വീട്ടുപേര് ചേർത്ത് 'പഴയരി ബ്രാൻഡ് ചാരായം' എന്നപേരിൽ കുപ്രസിദ്ധിയാർജിച്ചിരുന്നു. എക്സൈസ് പ്രിവൻറിവ് ഓഫിസർ ബി. ആനന്ദരാജ് വേഷംമാറി ചാരായം ആവശ്യക്കാരനായി വീട്ടിലെത്തി. തുടർന്ന് വിവിധ ചാരായങ്ങളുടെ പേരും ഗുണനിലവാരവും ചോദിച്ചറിഞ്ഞു. വീര്യംകൂടിയ സ്വാമീസ് പഴയരി ബ്രാൻഡ് കൈമാറുന്നതിനിടെ ഒളിച്ചിരുന്ന എക്സൈസ് സംഘം വളയുകയായിരുന്നു.
രണ്ടര ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന 67 ലിറ്റർ വാഷും (കോട) പിടികൂടിയിട്ടുണ്ട്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതലാണ് വില ഈടാക്കിയിരുന്നത്.
ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ സി. കണ്ണൻ, വിനോദ് കുമാർ, സിവിൽ ഓഫിസർമാരായ ടോബിൻ അല്ക്സ്, സെബിൻ വി, മർക്കോസ്, വിനീത വി.നായർ, ഡ്രൈവർ സന്തോഷ്കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.