കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി. തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദിച്ചതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
പുല്ലാട് കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്, ഭാര്യ ജ്യോതി, താരാനാഥിെൻറ സഹോദരന് ശ്രീനാഥ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ടാക്സി സര്‍വിസ് നടത്തുന്ന താരാനാഥ് പുല്ലാട് ജങ്ഷനില്‍ വാടകക്ക് താമസിക്കുകയാണ്. ഞായറാഴ്ച രാവിലെ ആലപ്പുഴയില്‍ ഹൗസ് ബോട്ട് സവാരിക്ക് പ്രതികൾ താരാനാഥിെൻറ വാഹനത്തിലാണ് പോയിരുന്നത്. രാത്രിയോടെ തിരികെയെത്തിയശേഷം വാഹന വാടക സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകർ ഇടപെട്ടതോടെയാണ് പുലര്‍ച്ച എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് രണ്ടുപ്രതികളെയും പിടികൂടിയത്. പന്ത്രണ്ടോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.