ഗൂഡല്ലൂർ:കട ബാധ്യതമൂലം കുട്ടികളെ വിഷംകൊടുത്ത് കൊന്ന ശേഷം യുവദമ്പതികൾ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ ചന്ദ്രനും (45), ഭാര്യ ഗീതയും (45) ആണ് മക്കളായ രക്സിത (16), വിസുദർ (12) എന്നിവർക്ക് വിഷംകൊടുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
കൃഷിക്കായി വാങ്ങിയ കടംതിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് കുടുംബം കടുംകൈക്ക് തുനിഞ്ഞത്. രണ്ടുദിവസമായി വീടുതുറക്കാത്തത് കണ്ട് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീടു തുറന്നുനോക്കിയപ്പോഴാണ് കുട്ടികൾ മരിച്ചുകിടക്കുന്നതും ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കണ്ടത്.
സി.ഐ ശെന്തിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാലംഗ കുടുംബത്തിന്‍റെ മരണം പ്രദേശത്തിന്‍റെ മുഴുവൻ നൊമ്പരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.