‘അവിടെ തന്നെ തീരണം കൊന്നവരുടെ ജീവിതം; എന്റെ മോനെ തിരിച്ച് കിട്ടില്ലല്ലോ?’ -വിതുമ്പലടക്കി റിജിത്തിന്റെ മാതാവ്

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്ക് വധ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മാതാവ് ജാനകി. ഒമ്പത് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമില്ലെങ്കിലും അൽപം ആശ്വാസം ഉണ്ട് എന്ന് അവർ പ്രതികരിച്ചു. ‘എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാല​ല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അൽപം ആശ്വാസമുണ്ട് എന്ന് പറയാം’ -അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

‘വിധിക്ക് കാത്തിരുന്ന അച്ഛൻ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. ഒരിക്കലും അവർ പുറത്ത് വരരുത്. അവിടെ തന്നെ അവരുടെ ജീവിതം തീരണം. എന്റെ കണ്ണിൽനിന്ന് ഒഴുകിയ കണ്ണീരും മനസ്സിന്റെ തളർച്ചയും അവരുടെ അമ്മമാരും അനുഭവിക്കാൻ ഇടവരട്ടെ. ഇനി ഒരു രാഷ്ട്രീയപാർട്ടിക്കാരും കൊലക്കത്തി എടുക്കാനും ​കൊല്ലാനും പാടില്ല. എല്ലാ രാഷ്ട്രീയക്കാർക്കും ഇത് ഒരു പാഠമാകണം. എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാല​ല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അൽപം ആശ്വാസമുണ്ട് എന്ന് പറയാം. ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും എന്റെ പാർട്ടിക്കാരോടും അവന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടും എല്ലാവർക്കും നന്ദി അറിയിക്കുന്നു’ -ജാനകി വിതുമ്പലടക്കി പറഞ്ഞു.

പ്രതികൾ 12 ​കൊല്ലം കഴിഞ്ഞാൽ പുറത്തിറങ്ങില്ലേയെന്നും വധശിക്ഷ കിട്ടണമായിരുന്നുവെന്നും റിജിത്തിന്റെ സഹോദരി ശ്രീജ പറഞ്ഞു. ഇനി ഒരമ്മയ്ക്കും പെങ്ങൾക്കും ഈ ഗതി ഉണ്ടാകരുതെന്നും അവർ ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾക്കും തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ജീവപര്യന്തം വിധിച്ചത്.

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഇതിൽ മൂ​ന്നാം പ്ര​തി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കൊ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ്‌ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. മറ്റുപ്രതികളായ ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (57), കോ​ത്തി​ല​താ​ഴെ വീ​ട്ടി​ൽ ജ​യേ​ഷ്‌ (41), ചാ​ങ്കു​ള​ത്ത്‌​പ​റ​മ്പി​ൽ ര​ഞ്ജി​ത്ത്‌ (44), പു​തി​യ​പു​ര​യി​ൽ അ​ജീ​ന്ദ്ര​ൻ (51), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ അ​നി​ൽ​കു​മാ​ർ (52), പു​തി​യ​പു​ര​യി​ൽ രാ​ജേ​ഷ്‌ (46), ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​വീ​ട്ടി​ൽ ശ്രീ​കാ​ന്ത്‌ (47), സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്‌ (43), തെ​ക്കേ​വീ​ട്ടി​ൽ ഭാ​സ്‌​ക​ര​ൻ (67) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തി​ന്റെ തുടർച്ചയായാണ് ​കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്‌, ആ​ർ.​എ​സ്‌. വി​കാ​സ്‌, കെ.​എ​ൻ. വി​മ​ൽ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വാ​ക്ക​ത്തി, ക​ഠാ​ര, വ​ടി​വാ​ൾ, വ​ലി​യ ക​ഠാ​ര, സ്‌​റ്റീ​ൽ​പൈ​പ്പ്‌ എ​ന്നി​വ​യാ​ണ്‌ കൊ​ല​ക്ക്‌ ഉ​പ​യോ​ഗി​ച്ച​ത്‌. ചോ​ര​പു​ര​ണ്ട ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ളു​ടെ വ​സ്‌​ത്ര​വും പൊ​ലീ​സ്‌ ക​ണ്ടെ​ത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ എന്നിവർ ഹാജരായി.

Tags:    
News Summary - mother of rijith reacts to murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.