മാവേലിക്കര: അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി.
ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കർ (54) കൊല്ലപ്പെട്ട കേസിലാണ് ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് വീട്ടില്‍ റിയാസ് (37), രണ്ടാം പ്രതി റിയാസിെൻറ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര്‍കോണം രതീഷ് ഭവനത്തില്‍ രതീഷ് (38), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും ശശിധര പണിക്കരുടെ മൂത്തമകളുമായ ശ്രീജമോള്‍ (36) എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മാവേലിക്കര അഡീ. ജില്ല ജഡ്ജി സി.എസ്. മോഹിത് 31ന് ശിക്ഷ വിധിക്കും.
2013 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. റിയാസും ശ്രീജമോളും ദീര്‍ഘകാലമായി പ്രണയത്തിലായിരിക്കവെ റിയാസ് തൊഴില്‍ തേടി വിദേശത്ത് പോയി. ഈ സമയം ശ്രീജമോള്‍ തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തുമായി വിവാഹം കഴിച്ചു. അപ്പോഴും ശ്രീജമോളും റിയാസും തമ്മിൽ ബന്ധം തുടര്‍ന്നുവന്ന കാരണത്താല്‍ ശ്രീജിത്ത് വിവാഹമോചനം നേടി.
തുടർന്ന് ശ്രീജമോളും മകളും ശശിധരപ്പണിക്കര്‍ക്കൊപ്പം താമസമായി. റിയാസുമായുള്ള ബന്ധത്തെ ശശിധരപ്പണിക്കര്‍ എതിര്‍ത്തിരുന്നു. അച്ഛനെ വകവരുത്താതെ ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോള്‍, ശശിധരപ്പണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഇതിനായി കൂടെ ജോലിചെയ്തിരുന്ന രതീഷിെൻറ സഹായം റിയാസ് തേടി. നാട്ടിലെത്തിയ ഇരുവരും 2013 ഫെബ്രുവരി 19ന് ശശിധരപ്പണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി.
ഫെബ്രുവരി 23ന് രാത്രി എട്ടിന് ഇവർ ശശിധരപ്പണിക്കരെ പടനിലം കരിങ്ങാലി പുഞ്ചയുടെ ഓരത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി. എന്നിട്ടും മരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളിയെന്നുമാണ് പ്രോസിക്യൂഷന് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.