തിരുവല്ല: മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യം പകർത്തി പ്രചരിപ്പിച്ചെന്നുമുള്ള വനിത നേതാവിെൻറ പരാതിയിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം നേതാവ് അടക്കം മുഴുവൻ പേർക്കും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ ഉൾെപ്പടെയുള്ള 12 പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്.
നേതാവിനെ മഹിള അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിന്‍റെ വിരോധമാണ് പരാതിക്കിടയാക്കിയതെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ച കോടതി, ജാമ്യം അനുവദിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികളുടെ മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോസ്ഥൻ മുമ്പാകെ ഒരാഴ്ചമുമ്പ് ഹാജരാക്കിയിരുന്നു. മറ്റ് 10 പ്രതികളുടെയും ഫോൺ 22ന് മുമ്പ് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വീട്ടമ്മയെ പീഡിപ്പിച്ച ശേഷം മൊബൈലിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമടക്കം 12 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാസർ എന്നിവരാണ് ബലാത്സംഗ കേസിലെ പ്രതികൾ.
സി.പി.എം മുൻ വനിതാ നേതാവിന്‍റെ പരാതിയിൽ ബലാത്സഗം, മൊബൈലിൽ പകർത്തിയ നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടു എന്നീ വകുപ്പുകൾ ചുമത്തിയാണ് സജിമോനും നാസർ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചതിന്‍റെ പേരിലാണ് മറ്റ് 10 പ്രതികൾക്കെതിരെ കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.