കാഞ്ഞിരപ്പള്ളി: ആശുപത്രി കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവ് അറസ്റ്റിൽ. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫിനെയാണ് (30) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ജോബിൻ ഞായറാഴ്ച രാവിലെ ഒമ്പതോടെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എണ്ണയൊഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സി.പി.ഒമാരായ ബിനോ, അരുൺ, ബിനോ.കെ.രമേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.