ഏറ്റുമാനൂർ: സർവിസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്പ ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന സംഭവത്തിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
ബാങ്കിെൻറ ഹെഡ് ഓഫിസിലെത്തിയ അന്വേഷണസംഘം, ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. തുടർന്ന് വിവാദമായ പേരൂരിലെ ഭൂമി സന്ദർശിച്ചു.
ജോയന്റ് രജിസ്ട്രാറുടെ അടിയന്തര നിർദേശപ്രകാരം കുമാരനല്ലൂർ യൂനിറ്റ് സഹകരണ ഇൻസ്പെക്ടർ പി.ആർ. സവിത, കോഓപറേറ്റിവ് ഇൻസ്പെക്ടർമാരായ അനുപ്, സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായാണ് അന്വേഷണം. ഭൂമി ഈടുവച്ച് നൽകിയ വായ്പ ഇടപാടിലെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയാണ് സവിത അന്വേക്ഷിക്കുന്നത്. മറ്റ് ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടോയെന്നറിയാനാണ് കോഓപറേറ്റിവ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.