കായംകുളം: കാപ്പിൽമേക്ക് പ്രഹ്ലാദഭവനം വീട്ടിൽ പ്രൈറ്റിയെ (29) വീടിനു സമീപത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കൊടും ക്രിമിനലുമായ കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി പടീറ്റതിൽ വീട്ടിൽ അൻസാബിനെ (മാളു-25) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം ഏഴിന് വൈകീട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം. ഗുണ്ട ആക്റ്റ് പ്രകാരം രണ്ടുതവണ കരുതൽ തടങ്കൽ അനുഭവിച്ച അൻസാബിനെ ആലപ്പുഴ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.
ഇത് ലംഘിച്ചാണ് സെപ്റ്റംബർ ഏഴിന് ജില്ലയിൽ പ്രവേശിക്കുകയും കരീലക്കുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ ഇയാളുടെ ഭാര്യയും കുഞ്ഞും മരണപ്പെടുകയും ചെയ്തിരുന്നു. വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിന് അൻസാബിെൻറ പേരിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
ഒളിവിൽപോയ ഇയാൾ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിെൻറ ആനുകൂല്യത്തിൽ ജാമ്യത്തിലിറങ്ങിയശേഷം തമിഴ്നാട്ടിലെ പെരുംതുറൈ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ട് റിമാൻഡിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചിറങ്ങിയതിന് ശേഷമാണ് ഇയാളും കൂട്ടാളിയായ ഷംനാദും ചേർന്ന് കൃഷ്ണപുരത്തെത്തി പ്രൈറ്റിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. തുടർന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം കൊല്ലത്തെത്തി വൻ മയക്കുമരുന്ന് കടത്തിന് പദ്ധതിയിട്ടപ്പോഴാണ് കായംകുളം പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൊല്ലത്തുനിന്ന് സാഹസികമായാണ് പിടികൂടിയത്.
കായംകുളം സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ആനന്ദ് കൃഷ്ണൻ, പൊലീസുകാരായ ദീപക്, അനീഷ്, വിഷ്ണു, സുനിൽ കുമാർ, രാജേന്ദ്രൻ, ശരത്, ഫിറോസ് എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടാളിയായ ഷംനാദിനെ നേരേത്ത പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.