ഗുരുവായൂർ: തപാൽ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വെബ് സൈറ്റ് വഴിയും സൈബർ തട്ടിപ്പ്. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കാൻ ബന്ധപ്പെടേണ്ട വെബ് സൈറ്റിന്റെ ലിങ്ക് എസ്.എം.എസ് വഴി അയച്ചാണ് തട്ടിപ്പ്. പെട്ടെന്ന് നോക്കിയാൽ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസമാണെന്നാണ് തോന്നുക. ലിങ്കിൽ പോയാൽ തപാൽ വകുപ്പിന്റെ ചിഹ്നവും അശോകസ്തംഭവുമൊക്കെയുള്ള പേജിലെത്തും.
എന്നാൽ തപാൽ വകുപ്പിന്റെ indiapost.com എന്ന വിലാസത്തിന് പകരം indaipostar.com എന്നാണ് ഇതിന്റെ വിലാസം. വിലാസവും ഫോൺ നമ്പറും മറ്റ് വിവരങ്ങളും എല്ലാം നൽകി എത്രയും വേഗം അപ്ഡേറ്റ് ചെയ്യാനാണ് നിർദേശം.
ഗുരുവായൂർ സ്വദേശിക്ക് ഇത്തരം സന്ദേശം ലഭിച്ചെങ്കിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും മുമ്പ് വെബ് സൈറ്റ് വിലാസത്തിലെ അക്ഷരങ്ങളുടെ മാറ്റം ശ്രദ്ധയിൽ പെട്ടതിനാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടു.
ഓൺലൈനിലൂടെ ധാരാളം പർച്ചേസ് നടക്കുന്നതിനാൽ ഓർഡർ ചെയ്തത് മടങ്ങേണ്ടെന്ന് കരുതി തിടുക്കപ്പെട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നവർ തട്ടിപ്പിൽ കുടുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.