മുംബൈ: നോയിഡക്കും ഝാർഖണ്ഡിനും പിന്നാലെ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായി കേരളവും. ഓൺലൈൻ സമ്മാനക്കൂപ്പൺ, സ്വർണ നിക്ഷേപ തട്ടിപ്പുകളുടെ കേന്ദ്രങ്ങളിൽ കേരളവുമുണ്ടെന്നാണ് മുംബൈ പൊലീസ് സൈബർ സെല്ലിന്റെ കണ്ടെത്തൽ. ഒന്നരമാസമായി കൊച്ചി, മുംബൈ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
മുംബൈ നഗരത്തിലെ പാന്ത് നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണമാണ് സൈബർ സെല്ലിനെ കേരളത്തിലെത്തിച്ചത്. സമ്മാനക്കൂപ്പൺ തട്ടിപ്പിൽ ഒരാൾക്ക് ഏഴ് ലക്ഷം രൂപയും സ്വർണ നിക്ഷേപ തട്ടിപ്പിൽ മറ്റൊരാൾക്ക് 11 ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് കേസുകൾ.
മൊബൈൽ ആപ്പിലൂടെയുള്ള വായ്പ തട്ടിപ്പിന്റെ കേന്ദ്രം പശ്ചിമ ബംഗാളും ബിഹാറുമാണ്. ലൈംഗിക ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്നവർ ഹരിയാനയും ഇൻഷൂറൻസ് തട്ടിപ്പുകാർ നോയിഡയും വൈദ്യുത ബില്ലിന്റെ പേരിൽ ഝാർഖണ്ഡും കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നതെന്നാണ് സൈബർ സെല്ലിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.