അഹ്മദാബാദ്: ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിൽ ഡീസൽ മോഷ്ടിച്ചുവെന്നാരോപിച്ച് അഞ്ചംഗ സംഘം ദലിത് സമുദായത്തിൽ പെട്ട എൻജിനീയറെ മർദിച്ചതായി പരാതി. പാലൻപൂരിലെ സ്വകാര്യ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ് യുവാവ്.
സെപ്റ്റംബർ 28ന് ഒപ്പം ജോലിചെയ്യുന്നവർ 25കാരനായ യുവാവിന്റെ വീട്ടിലെത്തി. ഒരു സഹപ്രവർത്തകന്റെ ജൻമദിനാഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞ് അവർ ഇയാളെ വീടിനു പുറത്തേക്ക് കൊണ്ടുപോയി. ഒരു പാലത്തിന് അടുത്തെത്തിയപ്പോൾ കാർ നിർത്തിയ ശേഷം ഡീസൽ മോഷ്ടിച്ചുവെന്നാരോപിച്ച് സംഘം യുവാവിനെ മർദിക്കുകയായിരുന്നു.
മറ്റൊരു സഹപ്രവർത്തകൻ യുവാവ് ഡീസൽ മോഷ്ടിച്ചത് കണ്ടുവെന്നായിരുന്നു സംഘത്തിന്റെ ആരോപണം. ജാതീയമായി ആക്ഷേപിച്ച് യുവാവിനെ തല്ലിച്ചതച്ചുവെന്നാണ് പരാതി. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഗുജറാത്തിൽ ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ് സംഭവത്തിൽ കോൺഗ്രസ് എസ്.സി വിഭാഗം നേതാവ് ഹിതേന്ദ്ര പിഥാദിയ പ്രതികരിച്ചു. സംഭവം നടന്ന് രണ്ടുദിവസമായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.