പണമിടപാടിനെ ചൊല്ലി തർക്കം; രാജസ്ഥാനിൽ ദലിത് അധ്യാപികയെ തീ കൊളുത്തി കൊന്നു

ജയ്പുർ: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെ ദലിത് അധ്യാപികയെ ബന്ധുക്കൾ തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ ജയ്പുരിൽ റെയ്സർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സ്വകാര്യ സ്കൂളിലെ അധ്യാപികയായ അനിത (35) ആണ് മരിച്ചത്. വായ്പ നൽകിയ പണം തിരിച്ചുചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് ജയ്പുർ റൂറൽ എസ്.പി മനീഷ് അഗർവാൾ പറഞ്ഞു. അധ്യാപിക ബന്ധുക്കൾക്ക് പണം വായ്പ കൊടുത്തിരുന്നു.

കഴിഞ്ഞദിവസം ഈ പണം തിരികെ ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായി. പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അധ്യാപികയെ മർദിക്കുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ജയ്പുരിലെ എസ്.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

യുവതിയുടെ പരാതിയിൽ ബന്ധുക്കൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പൂർണ പരാജയമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ കുറ്റപ്പെടുത്തി.

Tags:    
News Summary - Dalit woman teacher burnt to death in Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.