വർക്കല: ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാറാണ് (42) പിടിയിലായത്.
ഇയാളെ കർണാടകയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. അയിരൂർ പൊലീസ് സ്റ്റേഷൻപരിധിയിൽ കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 32 കാരിയായ യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരികെ വീട്ടിലെത്തിയ യുവതിയുടെ സഹോദരിയാണ് അതിക്രമം കണ്ടത്. ഇവർ ബഹളം വെച്ചതോടെ സുനിൽകുമാർ ഓടി രക്ഷപ്പെട്ടു.
കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതുകൊണ്ട് ടവർ ലൊക്കേഷൻ നോക്കി ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.
അന്വേഷത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി സി.ജെ. മാർട്ടിന്റെ നിർദേശാനുസരണം അയിരൂർ സി.ഐ സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്, െപാലീസുകാരായ ജയ് മുരുകൻ, സജീവ്, വരുൺ എന്നിവരടങ്ങുന്ന സംഘമാണ് കർണാടകയിലെ റാംചൂഡ് എന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.