പത്തനംതിട്ട: 11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയതിന് പിതാവിനെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോൺ 11 വർഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചു.
2016 കാലയളവിൽ പിതാവും നാല് പെൺമക്കളും ഒരുമിച്ച് താമസിച്ചുവന്നിരുന്ന ഷെഡിൽ വെച്ചാണ് മൂത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്.
പ്രതിയുടെ ഭാര്യ ശാരീരിക ഉപദ്രവം മൂലം പിണങ്ങി വീടുവിട്ട് താമസിക്കുന്ന വേളയിലാണ് മൂത്ത പെൺകുട്ടി പീഡനത്തിനിരയായത്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്ത് പീഡിപ്പിച്ചുവരുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക അമ്മയെ വിളിച്ചുവരുത്തുകയും കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. കേസിന്റെ വിചാരണവേളയിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.