വൈക്കം: ചെമ്മനത്തുകരയിൽ കരിയാറിെൻറ തീരത്തെ മടൽക്കുഴിയിൽനിന്ന് പുരുഷെൻറ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങിനിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. കൊലപ്പെടുത്തിയശേഷം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
കോട്ടയം താഴത്തങ്ങാടിയിൽനിന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് കാണാതായ ദമ്പതികളുെടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെടുത്തി അന്വഷിക്കുന്നുണ്ട്.
കാറിൽ സഞ്ചരിക്കുന്നതിനിെട കാണാതായ ദമ്പതികളെക്കുറിച്ച് പിന്നീട് ഒരുവിവരവും ലഭിച്ചിരുന്നില്ല. ഇവർ കൊലചെയ്യപ്പെട്ടതാണെന്നാണ് പൊലീസിെൻറ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല. ചെമ്മനത്തുകരയിൽനിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40നും 50നും ഇടക്ക് പ്രായമുള്ള പുരുഷേൻറതാണെന്നും 10 വർഷത്തോളം പഴക്കമുണ്ടെന്നുമാണ് പ്രാഥമിക നിഗമനം.
ഇതുകൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദമ്പതികളുടെ ബന്ധുക്കളിൽനിന്ന് വിവരം തേടുകയും അവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കൊല നടത്തിയവർ വ്യത്യസ്ത സ്ഥലങ്ങളിൽ മൃതദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
10 വർഷം മുമ്പ് കാണാതായെ വൈക്കം സ്വദേശിയായ വിമുക്തഭടനും വൈക്കം പോളശ്ശേരി സ്വദേശിയുടെയും ബന്ധുക്കളുെട രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു.
ഇതിൽ വിമുക്ത ഭടനുമായി മൃതേദേഹ അവശിഷ്ടങ്ങൾക്ക് ഉയരത്തിലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. വിമുക്തഭടെൻറ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തതായി കണ്ടെത്തിയിരുന്നു. ഇയാൾ ചേർത്തല പൂച്ചാക്കലിലെ ഭാര്യവിട്ടിലായിരുന്നു താമസം. കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ വാടകവീട്ടിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.
മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പൊലീസ് സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ രാസപരിശോധനക്കായി അവശിഷ്ടങ്ങൾ കൊണ്ടുപോയി.കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിെൻറ ഫോറൻസിക് റിപ്പോർട്ടുകൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.