കൊച്ചി: മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ ദുരൂഹ സാഹചര്യത്തിലുള്ള അപകടമരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി. കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചെൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി പാര്‍ട്ടികള്‍ നടന്ന ഫ്ലാറ്റുകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അപകടം നടന്ന അന്നു രാത്രി മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ വീണ്ടും പൊലീസെത്തിയത്.
സൈജുവിെൻറ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായിരുന്നു റെയ്ഡ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27, ഡിസംബര്‍ 27, ഈ വര്‍ഷം ഒക്ടോബര്‍ ഒമ്പത് എന്നീ തീയതികളില്‍ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് പകര്‍ത്തിയ വിഡിയോകളാണ് സൈജു തങ്കച്ചെൻറ ഫോണില്‍നിന്ന് ലഭിച്ചത്. ഇവിടെ മയക്കുമരുന്നിെൻറ ഉപയോഗം നടന്നതായി സൈജുവിെൻറ മൊഴിയുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ ഫോര്‍ട്ട്കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന.
രണ്ടുമണിക്കൂര്‍ പരിശോധന നീണ്ടു. നേരേത്ത ഹോട്ടലില്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതായി എക്‌സൈസ് ജില്ല മേധാവിയുടെ റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.