തൃപ്പൂണിത്തുറ: മോഷ്ടിച്ച മോട്ടോർ സൈക്കിളില്‍ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ കേച്ചേരി വീട്ടില്‍ സുജിത്തിനെയാണ് (39) ഹില്‍പാലസ് പൊലീസിെൻറ നേതൃത്വത്തില്‍ തിരുവനന്തപുരം അണ്ടൂര്‍കോണത്തുനിന്ന് പിടികൂടിയത്. വിവിധ സ്റ്റേഷനുകളില്‍ 42ല്‍പരം കേസുകളിലെ പ്രതിയാണ് സുജിത്തെന്ന് സി.ഐ. അനീഷ് പറഞ്ഞു.
ഏപ്രില്‍ 13ന് രാവിലെ തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിനു സമീപം ആനച്ചാല്‍ റോഡില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ ഇന്‍കം ടാക്‌സ് റിട്ട.കമീഷണര്‍ മുത്തുലക്ഷ്മിയുടെ നാലുപവെൻറ മാല പ്രതി മോട്ടോര്‍ സൈക്കിളിലെത്തി പൊട്ടിച്ചിരുന്നു.
മാര്‍ച്ച് 30ന് തിരുവനന്തപുരം ജില്ല ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ മോട്ടോര്‍സൈക്കിള്‍ കോട്ടയം കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തുനിന്ന് മോഷ്ടിച്ചാണ് തൃപ്പൂണിത്തുറയിലെ പിടിച്ചുപറി നടത്തിയത്. വാഹനം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് മോഷ്ടിച്ച മോട്ടോര്‍സൈക്കിളില്‍ കൊല്ലം പുനലൂരുനിന്ന് പ്രായമായ സ്ത്രീയെ ആക്രമിച്ച് മാലപൊട്ടിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.