ദി​ലീ​പ്​

ജാമ്യത്തിലിറങ്ങി ബൈക്ക് മോഷ്​ടിച്ച പ്രതി പിടിയിൽ

പാ​ലാ: ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി, ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് വീ​ണ്ടും പൊ​ലീ​സ് പി​ടി​യി​ൽ. വെ​ള്ളി​യേ​പ്പ​ള്ളി പു​തു​ശ്ശേ​രി വീ​ട്ടി​ൽ ദി​ലീ​പാ​ണ്​ (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ളാ​പ്പാ​ട് ചെ​മ്പ​ക​ത്തി​ൽ ബി​ൽ​ഡി​ങ്ങി​ന്റെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​നി​ന്ന്​ വി​സ്മ​യ ബി​ൽ​ഡേ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്റെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ തി​രി​കെ എ​ത്തി​യ ഉ​ട​മ വാ​ഹ​നം മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് പാ​ലാ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വൈ​കീ​ട്ടോ​ടെ ടൗ​ൺ ബി​വ​റേ​ജ​സ്​ പ​രി​സ​ര​ത്തു​വെ​ച്ച് മോ​ഷ​ണ വാ​ഹ​ന​വു​മാ​യി ദി​ലീ​പ് പി​ടി​യി​ലാ​യി. പൊ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ​ണി​പ്പെ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ദി​ലീ​പ് ഒ​രാ​ഴ്ച മു​മ്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പ്ര​തി​ക്ക് പാ​ലാ സ്റ്റേ​ഷ​നി​ൽ കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ലും മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ണ്ട്. പാ​ലാ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendant arrested for stealing bike on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.