കോതമംഗലം: നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ നിസാര്‍ സിദ്ദീഖിനെയാണ് (39) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി ഭാഗത്ത് കളമ്പാടന്‍ ജോര്‍ജിന്‍റെ വീട്ടില്‍ കയറി ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തുടര്‍ന്നും മോഷണം നടത്താൻ വാഹനത്തില്‍ കാലടി ഭാഗത്ത് കറങ്ങുന്നതിനിടെയാണ് ഇയാള്‍ എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഏറ്റുമാനൂര്‍, തൊടുപുഴ, കരിമണ്ണൂര്‍, കുറുപ്പംപടി പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതിയാണ്. ഞായറാഴ്ച ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രി സംഭവം നടന്ന വീട്ടില്‍ വെളിച്ചം കാണാത്തതിനെത്തുടര്‍ന്ന് മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാര്‍ വൈകീട്ട് അടുത്തുള്ള പള്ളിയില്‍ ധ്യാനത്തിന് പോയ ശേഷം രാത്രി തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുല്ലുവഴി ഭാഗത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണവും പണവും കവര്‍ന്ന കേസില്‍ ജനുവരിയിലാണ് ഇയാള്‍ ജയില്‍മോചിതനായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, കുട്ടമ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എം. മഹേഷ്കുമാര്‍, എ.എസ്.ഐമാരായ അജികുമാര്‍, അജിമോന്‍, എസ്.സി.പി.ഒമാരായ രാജേഷ്, സുഭാഷ് ചന്ദ്രന്‍, സി.പി.ഒ അഭിലാഷ് ശിവന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.