പാലാ: ഒളിവിലായിരുന്ന സൈബർ കേസ് പ്രതി. സമൂഹ മാധ്യമങ്ങളിലൂടെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി, തോമസ് ചാഴികാടന് എം.പി തുടങ്ങിയവരെ ലക്ഷ്യംവെച്ചുകൊണ്ട് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ നിരന്തരം പ്രചരിപ്പിച്ച കേസിലാണ് സഞ്ജയ് സക്കറിയ പാലാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പാലാ പന്ത്രണ്ടാംമൈല് സ്വദേശിയും കൊച്ചിയിലെ കോര്‍പറേറ്റ് സ്ഥാപന ഡയറക്ടറുമാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മാണി സി.കാപ്പന് എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് സഞ്ജയ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്ക് അക്കൗണ്ട് പേജുകളിലൂടെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തെന്നാണ് കേസ്. കഴിഞ്ഞ ആഗസ്റ്റിലാണ് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിെൻറ പരാതിയെ തുടര്‍ന്ന് കേസെടുത്തത്.
അതേസമയം, സഞ്ജയുടെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലും നടപടി വേണമെന്ന് മാണി സി.കാപ്പന് എം.എല്‍.എ ആവശ്യപ്പെട്ടു. പരാതി നല്കിയവരാണ് തെൻറ ഭാര്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതെന്ന് സഞ്ജയ് പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.