തിരൂർ: തീരദേശത്ത് ലഹരിയെത്തിച്ച് വിൽപന നടത്തുന്ന രണ്ടുപേർ എം.ഡി.എം.എയും കഞ്ചാവുമായി തിരൂർ പൊലീസിന്റെ പിടിയിൽ. കൂട്ടായി കൊല്ലരിക്കൽ റഷീദ് (30), പച്ചാട്ടിരി കളരിക്കൽ മണ്ണശ്ശൻ ദജാനി (50) എന്നിവരാണ് പിടിയിലായത്. തിരൂർ, താനൂർ തീരദേശങ്ങളിൽ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ.
കഴിഞ്ഞ ഡിസംബറിൽ കൂട്ടായി ഭാഗത്ത് യുവാവിനെ ആക്രമിച്ച് പണവും സ്വർണാഭരണവും കവർന്ന കേസിലെ പ്രതിയാണ് റഷീദ്. പച്ചാട്ടിരി ഭാഗത്ത് വെച്ചാണ് 15 പാക്കറ്റ് എം.ഡി.എം.എയും 130 ഗ്രാം കഞ്ചാവും ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കാറുമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ ദിനേശ്, സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷറഫുദ്ദീൻ, ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺദേവ്, അരുൺ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.