ചെർപ്പുളശ്ശേരി: നെല്ലായ സ്വദേശിനിയിൽനിന്ന് പണയം വെക്കാനായി സ്വർണം വാങ്ങി, തിരിച്ചു നൽകാതെ വിറ്റ ആളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രി ആവശ്യത്തിന് അടിയന്തരമായി ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നര പവൻ സ്വർണാഭരണങ്ങൾ വാങ്ങി തച്ചമ്പാറയിലുള്ള ബാങ്കിൽ പണയം വെച്ച് പിന്നീട് യുവതി അറിയാതെ എടുത്ത് വിറ്റ സംഭവത്തിൽ തച്ചമ്പാറ മച്ചാൻതോട് ഷബീറിനെയാണ് (32) അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തച്ചമ്പാറ സ്വദേശി കാനത്തറ വീട്ടിൽ അഖിലിനെ (28) മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നത്: അഖിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി നെല്ലായ സ്വദേശിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കൈക്ക് സ്വാധീന കുറവുള്ള അഖിൽ ചികിൽസയുടെ പേരും പറഞ്ഞാണ് തെൻറ സുഹൃത്തായ ഷബീറുമൊത്ത് ചെർപ്പുളശ്ശേരിയിൽ വന്ന് യുവതിയിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങിപോയത്.
യുവതി പല തവണ ആവശ്യപ്പെട്ടിട്ടും സ്വർണാഭരണങ്ങൾ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അഖിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഖിലിെൻറ മൊഴിയിലാണ് സ്വർണാഭരണങ്ങൾ ഷബീർ വിറ്റ കാര്യം അറിഞ്ഞത്. പ്രതി സ്വർണാഭരണങ്ങൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു. സ്വർണം വിറ്റ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തി. പ്രതിയെ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.