ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി നേതാവ് പാർട്ടി ഓഫിസിൽ വെച്ച് വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ വ്യക്തിപരമായ ശത്രുതയെന്ന് പൊലീസ്. എന്നാൽ സുരേന്ദ്രക്ക് ആരുമായും ശത്രുതയുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ബി.ജെ.പി നേതാവിന് ചിലരുമായി സ്വത്തുതർക്കമുണ്ടായിരുന്നതായും ഇതിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് അജ്ഞാതരായ രണ്ടു പേർ ആണ് സുരേന്ദ്ര മട്യാല വെടിവെച്ചു കൊന്നത്. വൈകീട്ട് 7.30ഓടെ സുരേന്ദ്രയും അനന്തരവനും ടിവി കണ്ടിരിക്കെയാണ് അഞ്ജാതരായ രണ്ടുപേർ ദ്വാരകയിലെ ഓഫിസിക്കേ് കടന്നു വന്നത്.
തുടർന്ന് ബി.ജെ.പി നേതാവിനെ മർദിച്ച ഇവർ വെടിയുതിർക്കുകയായിരുന്നു. നാലും അഞ്ചും തവണ വെടിവെച്ചതായി റിപ്പോർട്ടുണ്ട്. സുരേന്ദ്ര സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമികൾ ഉടൻ തന്നെ ബൈക്കിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായിട്ടില്ല.
സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായി പൊലീസ് പറയുന്നു. രണ്ടുപേരാണ് സുരേന്ദ്രയെ കൊല്ലാനായി ഓഫിസിൽ പ്രവേശിച്ചത്. മൂന്നാമൻ ഇവരെയും കാത്ത് ബൈക്കിലിരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മൂവരും ഇതേ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.