വിവാഹത്തിന് വിസമ്മതിച്ചു: ഭിന്നശേഷിക്കാരിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി

ജയ്പൂർ: വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. രാജസ്ഥാനിലെ പ്രതാപ്ഗഢിലാണ് സംഭവം. പ്രതി കുൽദീപ് ഗഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന് അമ്മാവൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. അതിനിടയിലാണ് സമീപത്തെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെടുക്കുന്നത്.

പ്രതി യുവതിയെ വനത്തിൽ കൊണ്ടുപോയി വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ യുവതി വിസമ്മതിച്ചതിനെ തുടർന്ന് അവർ തമ്മിൽ വഴക്കുണ്ടായി. കുൽദീപ് ഗെലോട്ട് യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിതൂക്കുകയായിരുന്നു.

അന്വേഷണത്തിനായി സൈബർ സെല്ലിന്റെ സാങ്കേതിക പിന്തുണയോടെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കുൽദീപ് ഗെഹ്ലോട്ടിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി അമിത് കുമാർ പറഞ്ഞു.

Tags:    
News Summary - Differently-abled woman killed, body hanged from tree in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.